കര്‍ഷക പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം
Saturday, April 25, 2015 12:37 AM IST
ഇരിട്ടി: കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഒടുവില്‍ കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്തത്. അറുപതു വയസ് കഴിഞ്ഞ കര്‍ഷകര്‍ക്കു പ്രതിമാസം 600 രൂപയായിരുന്നു പെന്‍ഷന്‍. 7,200 രൂപയാണു നിലവില്‍ ഓരോ കര്‍ഷകനും ലഭിക്കാനുള്ള കുടിശിക.

ബാങ്ക് വഴിയാണു മുതിര്‍ന്ന പൌരന്മാരായ കര്‍ഷകര്‍ക്കു പെന്‍ഷന്‍ ലഭിച്ചിരുന്നത്. പെന്‍ഷന്‍ വന്നോയെന്നറിയാന്‍ അവശതകള്‍ മറന്നു കര്‍ഷകര്‍ ഇപ്പോള്‍ ബാങ്കുകള്‍ കയറിയിറങ്ങുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ മുട്ടിച്ചതിനു പുറമേ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പയുടെ സബ്സിഡി വെട്ടിക്കുറച്ചതും കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.