ജഡ്ജിമാരെ ചെളിവാരി എറിയുന്നതില്‍ ജുഡീഷല്‍ ഓഫീസേഴ്സ് അസോ. പ്രതിഷേധിച്ചു
Sunday, April 26, 2015 12:15 AM IST
കൊച്ചി: സംസ്ഥാനത്തെ നീതിന്യായ സംവിധാനത്തിന്റെ പ്രതിഛായയ്ക്കു കളങ്കം ഉണ്ടാക്കുന്ന തരത്തില്‍ ന്യായാധിപന്മാര്‍ക്കുമേല്‍ ചെളിവാരിയെറിയുന്നതില്‍ കേരള ജുഡീഷല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെജെഒഎ) പ്രതിഷേധിച്ചു. മജിസ്ട്രേറ്റുമാര്‍ മുതല്‍ ജില്ലാ ജഡ്ജിമാര്‍ വരെയുള്ള ജുഡീഷല്‍ ഓഫീസര്‍മാരുടെ സംഘടന ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കി മാധ്യമങ്ങള്‍ക്കു പ്രസിദ്ധീകരണത്തിനു നല്‍കിയത്. ഇത്തരം നടപടി അത്യപൂര്‍വമാണ്.

പൊതുതാത്പര്യപ്രകാരമെന്ന് അവകാശപ്പെട്ടുകൊണ്ടു ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളിലൂടെ ഈ അടുത്ത കാലങ്ങളില്‍ വന്ന പ്രസ്താവനകള്‍ സംസ്ഥാനത്തെ ന്യായാധിപന്മാര്‍ക്കുമേല്‍ ചെളിവാരിയെറിയുന്നതിലാണു കലാശിച്ചിരിക്കുന്നതെന്നു പത്രക്കുറിപ്പില്‍ പറയുന്നു. ഇത്തരം പ്രസ്താവനകളെ അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് അസോസിയേഷന്‍ കാണുന്നത്. ഏതാനും ജഡ്ജിമാരോടുള്ള വിരോധത്തിന്റെ പേരിലാണ് ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതെങ്കിലും രാജ്യമാകെ ബഹുമാനത്തോടെ വീക്ഷിക്കുന്ന കേരളത്തിലെ നീതിന്യായ സംവിധാനത്തിന്റെ പ്രതിഛായയ്ക്കു കളങ്കം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണു വന്നുകൊണ്ടിരിക്കുന്നത്.


ജഡ്ജിമാരെ അകാരണമായി ആക്ഷേപിക്കുന്നതു പലര്‍ക്കും ഇഷ്ടവിനോദമായി മാറിയിരിക്കുകയാണ്. ഡല്‍ഹി ജുഡീഷല്‍ സര്‍വീസ് അസോസിയേഷനും ഗുജറാത്ത് സംസ്ഥാനവും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി നട ത്തിയ നിരീക്ഷണങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും. കര്‍ത്തവ്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ന്യായാധിപന്മാര്‍ക്കു നിയമത്തിന്റെ പരിരക്ഷയുണ്െടന്നും ന്യായാധിപന്മാരെ ആക്ഷേപിക്കുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്െടന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.