സിസ്റര്‍ ആലീസ് പാറക്കല്‍ ജനറല്‍ സുപ്പീരിയര്‍
സിസ്റര്‍ ആലീസ് പാറക്കല്‍ ജനറല്‍ സുപ്പീരിയര്‍
Sunday, April 26, 2015 12:30 AM IST
മാനന്തവാടി: ക്രിസ്തുദാസി സമൂഹത്തിന്റെ ജനറല്‍ സുപ്പീരിയറായി സിസ്റര്‍ ആലീസ് പാറക്കല്‍ തിര ഞ്ഞെടുക്കപ്പെട്ടു. പുല്ലൂരാംപാറ സ്വദേശികളായ അഗസ്റിന്‍-ബ്രിജിറ്റ് ദമ്പതികളുടെ മകളാണ്. സിസ്റര്‍മാരായ മെര്‍ളി മഞ്ഞപ്പള്ളി, സെലീന കറ്റികൂട്ടില്‍, ജെസി പോള്‍ മഠത്തിപ്പറമ്പില്‍, ലിസി മഞ്ഞപ്പള്ളില്‍ എന്നിവര്‍ യഥാക്രമം ജനറല്‍ കൌണ്‍സിലര്‍മാരായും സിസ്റര്‍ എല്‍സി കള്ളിയാട്ട് പ്രൊക്യുറേറ്റര്‍ ജനറലായും സിസ്റര്‍ ലിസ് മരിയ നെല്ലിയാനിയില്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.


1977ല്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി മാനന്തവാടിയില്‍ ആരംഭിച്ച സന്യാസസഭയില്‍ ഇപ്പോള്‍ 314 അംഗങ്ങളാണ് ഉള്ളത്. കേരളത്തിലെ ഏഴ് ജില്ലകള്‍ക്കുപുറമേ കര്‍ണാടക, തമിഴ്നാട്, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍, വിദ്യാഭ്യാസം, ആതുരസേവനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ഇവര്‍ വ്യാപൃതരാണ്. ഇറ്റലിയിലും ജര്‍മ്മനിയിലും എസ്കെഡി സിസ്റേഴ്സ് സേവനം ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.