ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സെല്‍ഫ് ഗോളെന്നു തോമസ് ഉണ്ണിയാടന്‍
ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സെല്‍ഫ് ഗോളെന്നു തോമസ് ഉണ്ണിയാടന്‍
Sunday, April 26, 2015 11:05 PM IST
കൊച്ചി: ധനമന്ത്രി കെ.എം. മാണി ബജറ്റ് രേഖകള്‍ വിറ്റു കാശാക്കിയെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സെല്‍ഫ് ഗോളാണെന്നു കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍. ധനമന്ത്രിയും പ്രതിപക്ഷ അംഗങ്ങളും ഉള്‍പ്പെടുന്ന സബ്ജക്ട് കമ്മിറ്റി സൂക്ഷ്മപരിശോധ നടത്തി നിയമസഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തശേഷമാണ് ബജറ്റ് പാസാക്കുന്നത്. നാലു വര്‍ഷമായി മുല്ലക്കര രത്നാകരന്‍, ഡോ. തോമസ് ഐസക്, വി. ചെന്താമരാക്ഷന്‍, പ്രഫ. രവീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട സബ്ജക്ട് കമ്മിറ്റി ചര്‍ച്ച ചെയ്ത അംഗീകരിച്ച നികുതി നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് തോമസ് ഉണ്ണിയാടന്‍ ചൂണ്ടിക്കാട്ടി.


ബജറ്റ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തപ്പോഴൊന്നും സബ്ജക്ട് കമ്മിറ്റിയംഗങ്ങളായ പ്രതിപക്ഷ എംഎല്‍എമാര്‍ ഒരിക്കല്‍പ്പോലും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ലമെന്റ് സീറ്റ് വിലയ്ക്കു വിറ്റ പാര്‍ട്ടിയുടെ നേതാവായ ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ജനം തള്ളുമെന്നും തോമസ് ഉണ്ണിയാടന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.