കാനാന്‍ദേശം റിയാലിറ്റി ഷോ മെഗാ റൌണ്ടുകള്‍ക്ക് ഇന്നു തുടക്കം
Sunday, April 26, 2015 12:31 AM IST
കൊച്ചി: ഗുഡ്നെസ്, ഡിവൈന്‍ ചാനലുകളില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോ മെഗാറൌണ്ടിലേക്ക്. മെഗാറൌണ്ടുകള്‍ക്ക് ഇന്നു തുടക്കമാകും. നാല് എപ്പിസോഡുകള്‍ക്കു ശേഷം സീസണ്‍ ഒന്നിന്റെ വിജയികളെ പ്രഖ്യാപിക്കും. വിശുദ്ധ ബൈബിളിനെ അടിസ്ഥാനമാക്കി ആധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ അവതരണവും ചോദ്യോത്തരങ്ങളുമായി ഒരു മണിക്കൂര്‍ പ്രോഗ്രാമാണിത്. അറിവാണ് സമൃദ്ധി, ബൈബിളാണ് അറിവ് എന്നതാണു ഷോയുടെ സന്ദേശം. ഷെവലിയര്‍ വി.സി. സെബാസ്റ്യനാണ് അവതാരകന്‍. സന്തോഷ് മണിമലയാണു പ്രൊഡ്യൂസര്‍.

എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7.30ന് സംപ്രേഷണം ചെയ്യുന്ന കാനാന്‍ദേശം തിങ്കള്‍ രാവിലെ 7.30, ബുധന്‍ ഉച്ചകഴിഞ്ഞ് 2.00, വെള്ളി വൈകുന്നേരം 4.00 എന്നിങ്ങനെ പുനഃസംപ്രേഷണം ചെയ്യും. സഭാപിതാക്കന്മാരും ബൈബിള്‍ പണ്ഡിതരും വിവിധ എപ്പിസോഡുകളില്‍ പങ്കുചേരും. കത്തോലിക്കാസഭയുടെ ആഗോള വളര്‍ച്ച, നവസുവിശേഷ പ്രഘോഷണങ്ങള്‍, ആതുരസേവന, ആരോഗ്യ, വിദ്യാഭ്യാസ ശുശ്രൂഷാതലങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍, കുടുംബജീവിതങ്ങള്‍, വൈദിക സന്യാസിനി അല്മായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കാനാന്‍ദേശം റിയാലിറ്റി ഷോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.