കൊച്ചിയും കുലുങ്ങി
Sunday, April 26, 2015 11:05 PM IST
കൊച്ചി: കൊച്ചി നഗരത്തിലെ ഏതാനും പ്രദേശങ്ങളില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവ പ്പെട്ടു. കടവന്ത്ര, പനമ്പിള്ളിനഗര്‍, കലൂര്‍ ഭാഗങ്ങളിലെ ബഹുനില മന്ദിരങ്ങളുടെ മുകള്‍നിലകളി ലാണ് ഭൂചലനം കൂടുതലായി അനുഭവപ്പെട്ടത്. നാശനഷ്ടമോ വിള്ളലുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെറു ഭൂചലനം മാത്രമാണ് ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. പകല്‍ 11.50ഓടെയാണ് കടവന്ത്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ മുകള്‍ നിലകളില്‍ ഉണ്ടായിരുന്നവര്‍ക്കു ഭൂചലനം അനുഭവപ്പെട്ടത്. പാത്രങ്ങള്‍ വീഴുന്നതു പോലുള്ള ശബ്ദവും ഉണ്ടായി. പരിഭ്രാന്തരായ താമസക്കാരും മറ്റും ഫ്ളാറ്റിനു പുറത്തേക്ക് ഓടി താഴെ കൂടിനിന്നു. പലര്‍ക്കും തല കറങ്ങുന്നതു പോലുള്ള അനുഭവമാണ് ഉണ്ടായത്. പല തവണ ചെറുപ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

പനമ്പിള്ളിനഗറിലെ സോളാര്‍ കമ്മീഷന്‍ സിറ്റിംഗ് നടക്കുന്ന ഹൌസിംഗ് ബോര്‍ഡ് കെട്ടിടത്തി ലും ചലനം അനുഭവപ്പെട്ടു. ഇ തേത്തുടര്‍ന്നു സിറ്റിംഗ് നിര്‍ത്തിവച്ചു. ഹൌസിംഗ് ബോര്‍ഡ് കെട്ടിടത്തിലെ ഏഴ്, എട്ട് നിലകളിലാണു ചലനം പ്രധാനമായും അനുഭവപ്പെട്ടത്. എന്നാല്‍, പന മ്പിള്ളിനഗറിലെ മറ്റു കെട്ടിടങ്ങളില്‍ ഇത്തരം അനുഭവം ഉണ്ടായില്ലെന്നു പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.


ഇതേ സമയത്തു തന്നെ കലൂരിലെ മുത്തൂറ്റ് ടവറിലെ 15-ാ മത്തെ നിലയിലും മറ്റും ഉണ്ടായിരുന്നവര്‍ക്കും ഭൂചലനം അനുഭവപ്പെട്ടു. ഒരു മണിക്കുശേഷം വീണ്ടും ചലനം അനുഭവപ്പെടുന്നതായി തോന്നിയതിനെത്തുടര്‍ന്ന് അവര്‍ വീണ്ടും താഴേക്കിറങ്ങി. വൈറ്റില മൊബിലിറ്റി ഹബ്ബിനു സമീപത്തെയും ഹൈക്കോട തിക്കു സമീപത്തെ യും എറണാകുളം നോര്‍ത്തിലെയും ബഹുനില മന്ദിരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഭൂചലനം അനുഭവപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.