റബര്‍: പി.സി. തോമസിന് കേന്ദ്രത്തിന്റെ നോട്ടീസ്
റബര്‍: പി.സി. തോമസിന് കേന്ദ്രത്തിന്റെ നോട്ടീസ്
Sunday, April 26, 2015 12:36 AM IST
കോട്ടയം: റബര്‍ വിലയിടിവിനു കാരണമായ നടപടികളെ ചോദ്യംചെയ്തു കര്‍ഷകര്‍ക്കനുകൂലമായി ഹൈക്കോടതിവിധി സമ്പാദിച്ച കേസിലെ ഹര്‍ജിക്കാരനായ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസിന്റെ കൂടുതല്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചു. തോമസ് ഉന്നയിച്ച 35 ആവശ്യങ്ങള്‍ പരിഗണിച്ച് തീരുമാനമെടുക്കാനും അതിനു മുമ്പായി തോമസിനു നോട്ടീസയച്ചു. അദ്ദേഹത്തെയും മറ്റു ബന്ധപ്പെട്ടവരെയും കേള്‍ക്കാനുമായിരുന്നു 2015 മാര്‍ച്ച് 11ല്‍ കേരള ഹൈക്കോടതി വിധിയില്‍ നിര്‍ദേശിച്ചിരുന്നത്.


കേന്ദ്രസര്‍ക്കാരിന്റെ ധനമന്ത്രാലയമാണ് തോമസിനു നോട്ടീസയച്ചത്. വിധിപ്രകാരം തന്നെ നേരില്‍ കേള്‍ക്കണമെന്നും ഇറക്കുമതി ആധാരമാക്കിയ ഉത്തരവ് തെറ്റാണെന്ന തന്റെ വാദം കോടതി അംഗീകരിച്ചതിനുസരിച്ച് തെറ്റായ റബര്‍ ഇറക്കുമതിമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്തി അവര്‍ക്കു വന്ന നഷ്ടം പരിഹരിക്കണമെന്നും കാണിച്ച് തോമസ് മറുപടി അയച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.