ഫാ. പ്ളാസിഡ് ജെ. പൊടിപ്പാറയുടെ 30-ാം ചരമവാര്‍ഷികാചരണം നാളെ ചെത്തിപ്പുഴയില്‍
Sunday, April 26, 2015 12:37 AM IST
ചങ്ങനാശേരി: പുണ്യശ്ളോകനായ റവ. ഡോ. പ്ളാസിഡ് ജെ. പൊടിപ്പാറ സിഎംഐയുടെ 30-ാം ചരമവാര്‍ഷികാചരണം നാളെ ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ നടക്കും. രാവിലെ പത്തിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11.30ന് പാരിഷ് ഹാളില്‍ ചേരുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും.

മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. സിഎം ഐ ജനറല്‍ കൌണ്‍സിലര്‍ ഫാ.സെബാസ്റ്യന്‍ തെക്കത്ത് അധ്യക്ഷത വഹിക്കും. റവ.ഡോ.തോമസ് കാലായില്‍ അനുസ്മരണ പ്രസംഗം നടത്തും. സി.എഫ്.തോമസ് എംഎല്‍എ, സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.സിറിയക് മഠത്തില്‍, മല്പാന്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍, സിഎംസി ഹോളിക്വീസ് പ്രൊവിന്‍ഷ്യാള്‍ ഡോ.സിസ്റര്‍ സുമാ റോസ്, മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഡയറക്ടര്‍ റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍, പ്രയോര്‍ ഫാ. പോള്‍ താമരശേരി, പ്രഫ. ബിച്ചു എക്സ് മലയില്‍ എന്നിവര്‍ പ്രസംഗിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.