കെഎന്‍ജെപിഎ സംസ്ഥാന സമ്മേളനം
Sunday, April 26, 2015 12:37 AM IST
കൊച്ചി: കേരള നോണ്‍ ജേര്‍ണലിസ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ഏഴാം സംസ്ഥാന സമ്മേളനം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ മന്ത്രി കെ.ബാബു ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് കെ.പി. രാജന്‍ അധ്യക്ഷതവഹിച്ചു. എന്‍.വേണുഗോപാല്‍, എ.എന്‍. രാധാകൃഷ്ണന്‍, അഡ്വ.വി.കെ. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഡി.ശിവരാമന്‍ സ്വാഗതവും ജോസ് ജെ.നിധീരി നന്ദിയും പറഞ്ഞു. പൊതുയോഗത്തില്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് അധ്യക്ഷതവഹിച്ചു. ജെ.മധുസൂദനന്‍ ഉണ്ണിത്താന്‍, കെ.ജെ. ദേവസ്യ, ടി.എ. ആന്റണി, ടി.കെ. ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഭാരവാഹികളായി ജെ.മധുസൂദനന്‍ ഉണ്ണിത്താന്‍ - പ്രസിഡന്റ്, സി.ഡി. ശിവരാമന്‍ - ജനറല്‍ സെക്രട്ടറി, എം.ഇ. പ്രഭാകരന്‍ - വൈസ് പ്രസിഡന്റ്, എം.സോണമുത്തു - ജോയിന്റ് സെക്രട്ടറി, ടി.സേതുമാധവന്‍ - സംസ്ഥാന ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.