ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: കണ്െടത്തിയതു പീരങ്കിയുണ്ടയാകാമെന്നു പോലീസ്
Tuesday, April 28, 2015 12:15 AM IST
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തുനിന്നു കണ്െടത്തിയ സ്ഫോടനശേഷിയുള്ള അഞ്ചു പൈപ്പുകള്‍ പീരങ്കി ഉണ്ടയാകാമെന്നു പോലീസ് നിഗമനം.

ക്ഷേത്രത്തിന്റെ വടക്കേനടയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ശ്രീപാ ദം കൊട്ടാരത്തിനകത്തെ ശ്രീപാദം കുളം വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണു സ്ഫോടന ശേഷിയുള്ള അഞ്ചു പൈപ്പുകള്‍ കണ്െടത്തിയത്.

ചാക്കുകെട്ടു തുറന്നപ്പോള്‍ ഒരു പൈപ്പ് പുകയുന്ന നിലയിലായിരുന്നു. അഞ്ചു പൈപ്പുകളും പാറമടയില്‍ കൊണ്ടുപോയി നിര്‍വീര്യമാക്കിയശേഷം ഫോര്‍ട്ട് പോലീ സ് സീല്‍ ചെയ്തു. അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കിയശേഷം ഫോറന്‍സിക് പരിശോധനയ്ക്കു കൈമാറും.

പൈപ്പിന്റെ തകിട് ദ്രവിച്ചിരുന്നതായും ഗ്യാസുണ്ടായിരുന്നതല്ലാതെ നിര്‍വീര്യമാക്കിയപ്പോള്‍ പൊട്ടലും ചീറ്റലും ഉണ്ടായില്ലെന്നും പോലീസ് പറഞ്ഞു. 20 വര്‍ഷത്തിലേറെ പഴക്കമാണു പ്രഥമദൃഷ്ട്യാ വിലയിരുത്തിയത്. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മാത്രമേ കണ്െട ത്തിയ പൈപ്പിന്റെ കാലഗ ണന നിര്‍ണയിക്കാനും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും കഴിയൂവെന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചുമതലയുള്ള ഡിസിപി സുകുമാരപിള്ള പറഞ്ഞു.

വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന ആറാട്ട് എഴുന്നള്ളിപ്പു സമയത്ത് ആചാരവെടി വയ്ക്കാനായി ഉപയോഗിച്ചിരുന്ന പീരങ്കിയുണ്ട ശ്രീപാദം കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്നതു കുളത്തില്‍ ഉപേക്ഷിച്ചതാകാം ഇപ്പോള്‍ കണ്െടത്തിയതെന്നാണു പോലീസ് കരുതുന്നത്. രാജകൊട്ടാരം വകയായിരുന്ന ശ്രീപാദം കൊട്ടാരം കുറച്ചുവര്‍ഷം മുമ്പാണു സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി ആര്‍ക്കിയോളജി വകുപ്പ് ആസ്ഥാനമാക്കിയത്.


കുളത്തില്‍നിന്നു നാലു കരയിലേക്കും പടവുകള്‍ ഉണ്ട്. ഇതില്‍ വടക്കേ ഭാഗത്തേക്കുള്ള പടവുകള്‍ ചെന്നെത്തുന്നത് ആര്‍ക്കിയോളജി ഓഫീസായി പ്രവര്‍ത്തിക്കുന്ന ശ്രീപാദം കൊട്ടാരത്തിലേക്കാണ്. വകുപ്പിനു കീഴിലായതോടെ ഇവിടേക്കുള്ള പടവുകള്‍ കെട്ടിയടച്ചു. ബാക്കി മൂന്നു ദിക്കുകളിലേക്കുമുള്ള പടവുകള്‍ ഇപ്പോഴുമുണ്ട്. പ്രഥമദൃഷ്ട്യാ കുളത്തില്‍നിന്നു കൊട്ടാരത്തിലേക്കു പടവുള്ളതായി കണ്െടത്തിയിട്ടില്ല. ക്ഷേത്രത്തിനുള്ളിലേക്കു തുരങ്കമുണ്െടന്ന പ്രചാരണത്തെത്തുടര്‍ന്നു സെസിന്റെ ആഭിമുഖ്യത്തില്‍ നേരത്തേ പരിശോധന നടത്തിയിരുന്നു.

അതേസമയം, ശ്രീപാദം കുളത്തില്‍ കണ്െടത്തിയ സ്ഫോടനശേഷിയുള്ള പൈപ്പുകളെക്കുറിച്ചു നാട്ടുകാരുടെ സംശയം മാറുന്നില്ല. കേരള പോലീസാണ് ആറാട്ടിനുള്ള ആചാരവെടി വയ്ക്കുന്നത്. അവര്‍ ഉപയോഗിക്കുന്ന സാധനം പുരാവസ്തു വകുപ്പിനു കീഴിലെ കുളത്തില്‍ എങ്ങനെ എത്തുമെന്നാണു നാട്ടുകാരുടെ സംശയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.