മത്സ്യത്തൊഴിലാളി സത്യഗ്രഹസമരം ഇന്ന്
Tuesday, April 28, 2015 12:57 AM IST
കൊച്ചി: ഡോ.മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സിഎംഎഫ്ആര്‍ഐക്കു മുന്നില്‍ രണ്ടു ദിവസത്തെ സത്യാഗ്രഹ സമരം നടത്തും. ഇന്നാരംഭിക്കുന്ന സമരം രാവിലെ 9.30ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.