വാഗമണ്ണില്‍ ബിനാലെ ഫൌണ്േടഷന്റെ ആര്‍ട്ട് റെസിഡന്‍സി
Tuesday, April 28, 2015 12:58 AM IST
കൊച്ചി: ബിനാലെയിലൂടെ കലാലോകത്തെ വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച കൊച്ചി ബിനാലെ ഫൌണ്േടഷന്റെ നേതൃത്വത്തിലുള്ള ആര്‍ട് റെസിഡന്‍സി പരിപാടി വാഗമണ്ണില്‍ തുടങ്ങി. കലാവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‍കി യുവ കലാപ്രതിഭകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 20ന് ആരംഭിച്ച 10 ദിവസത്തെ പരിപാടിയില്‍ ബിനാലെയുടെ രണ്ടാം പതിപ്പില്‍ ഭാഗഭാക്കായ മൂന്നു കലാകാരന്‍മാരും രണ്ടു ഫോട്ടോഗ്രാഫര്‍മാരുമാണു പങ്കെടുക്കുന്നത്. ഐടി സ്ഥാപനമായ എച്ച്സിഎല്‍ ടെക്നോളജീസ്, പാലറ്റ് പീപ്പിള്‍ ഫൌണ്േടഷന്‍ എന്നിവയുടെ സഹകരണവും പരിപാടിക്കുണ്ട്.


കലാവിദ്യാഭ്യാസം തുടരാന്‍ ആഗ്രഹിക്കുന്ന ബിരുദ വിദ്യാര്‍ഥികളെ കലാലോകത്തേക്ക് ആനയിക്കുകയും അവരുടെ പ്രതിഭ മനസിലാക്കുകയുമാണു പരിപാടിയുടെ ലക്ഷ്യമെന്നു കൊച്ചി ബിനാലെ ഫൌണ്േടഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.