വിവരാവകാശ നിയമം: വീഴ്ചയില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്
Tuesday, April 28, 2015 12:47 AM IST
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് യഥാസമയം മറുപടി നല്‍കാറുണ്െടന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും യഥാസമയം മറുപടി നല്‍കിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളുടെ തുടര്‍നടപടികള്‍ അതതു ജില്ലാ കളക്ടറേറ്റുകള്‍ വഴിയാണു ചെയ്യുന്നത്. അതിനാല്‍ത്തന്നെ പരിഹാരം ലഭിച്ചതും ലഭിക്കാത്തതുമായ നിവേദനങ്ങളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ബന്ധപ്പെട്ട ജില്ലാ കളക്ടറേറ്റുകളില്‍നിന്നു മാത്രമേ അറിയാനാവൂ. ഇക്കാര്യം അപേക്ഷകരെ യഥാസമയം അറിയിച്ചിട്ടുണ്െടന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.