പ്ളാസിഡച്ചന്‍ സീറോ മലബാര്‍ സഭയ്ക്കു പകര്‍ന്ന നവചൈതന്യം പിന്തുടരണം: മാര്‍ പവ്വത്തില്‍
പ്ളാസിഡച്ചന്‍ സീറോ മലബാര്‍ സഭയ്ക്കു പകര്‍ന്ന  നവചൈതന്യം പിന്തുടരണം: മാര്‍ പവ്വത്തില്‍
Tuesday, April 28, 2015 1:00 AM IST
ചങ്ങനാശേരി: പുണ്യശ്ളോകനായ റവ.ഡോ.പ്ളാസിഡ് ജെ.പൊടിപ്പാറ സീറോമലബാര്‍ സഭയ്ക്ക് പകര്‍ന്ന നവചൈതന്യം സംരക്ഷിച്ച് പിന്‍തുടരാന്‍ സഭാംഗങ്ങള്‍ക്ക് കഴിയണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. റവ.ഡോ.പ്ളാസിഡ് ജെ.പൊടിപ്പാറയുടെ മുപ്പതാം ചരമവാര്‍ഷികാചരണ സമ്മേളനം ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യവത്കരണത്തിനായി ശ്രമിച്ച സീറോ മലബാര്‍ സഭയുടെ പൌരസ്ത്യ സ്വഭാവം നിലനിര്‍ത്തുന്നതിന് പ്ളാസിഡച്ചന്‍ നിര്‍വഹിച്ച സേവനങ്ങള്‍ മഹത്തരമാണ്. പാണ്ഡിത്യവും വിശുദ്ധിയും സംയോജിച്ച വ്യക്തിത്വമായിരുന്നു പ്ളാസിഡച്ചന്റേതെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.

തിരുഹൃദയ പള്ളിയില്‍ നടന്ന അനുസ്മരണ ദിവ്യബലിമധ്യേ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കി. പ്ളാസിഡച്ചന്റെ സഭാസേവനങ്ങളെക്കുറിച്ച് സഭാംഗങ്ങള്‍ കൂടുതല്‍ ബോധ്യമുള്ളവരാകണമെന്ന് ആര്‍ച്ച് ബിഷപ് ഉദ്ബോധിപ്പിച്ചു. മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. സിഎംഐ ജനറല്‍ കൌണ്‍സിലര്‍ ഫാ.സെബാസ്റ്യന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു.


റവ.ഡോ.തോമസ് കാലായില്‍ അനുസ്മരണ പ്രസംഗം നടത്തി. സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.സിറിയക് മഠത്തില്‍, മല്പാന്‍ മോണ്‍.മാത്യു വെള്ളാനിക്കല്‍, സിഎംസി പ്രൊവിന്‍ഷ്യല്‍ കൌണ്‍സിലര്‍ സിസ്റര്‍ സോഫി റോസ്, മാര്‍തോമ്മാ വിദ്യാനികേതന്‍ ഡയറക്ടര്‍ റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍, പ്രയോര്‍ ഫാ.പോള്‍ താമരശേരി, പ്രഫ. ബിച്ചു എക്സ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.