അവാര്‍ഡ് ദാനവും ജീവചരിത്ര പ്രകാശനവും നാളെ
Tuesday, April 28, 2015 1:06 AM IST
പാലാ: സിസ്റര്‍ ആനി ജോണ്‍ കച്ചിറമറ്റത്തിന്റെ പേരില്‍ റവ. ഡോ. കച്ചിറമറ്റം ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് കുടിയേറ്റ മേഖലയില്‍നിന്നും ആദ്യം ദൈവവിളി സ്വീകരിച്ച സിസ്റര്‍ റെയ്നോള്‍ഡ് എഫ്സിസിക്ക്. 29 നു രാവിലെ 8.15 നു പാലാ കണ്ണാടിയുറുമ്പ് മഠം ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് സമ്മാനിക്കും. എട്ടു വര്‍ഷക്കാലം മലബാര്‍ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി സേവനമനുഷ്ഠിച്ച സിസ്റര്‍ റെയ്നോള്‍ഡ് സഭയുടെ ജനറല്‍ ആനിമേറ്റര്‍ കൂടിയാണ്. സിസ്റര്‍ ആനി ജോണ്‍ കച്ചിറമറ്റത്തിന്റെ ജീവചരിത്ര ഗ്രന്ഥം സമ്മേളനത്തില്‍ പ്രകാശനം ചെയ്യും. പ്രൊവിന്‍ഷ്യാള്‍ സിസ്റര്‍ ആന്‍ ഫെലിക്സ് ആദ്യപ്രതി ഏറ്റുവാങ്ങും.


ദീപിക സിഎംഡി മോണ്‍. മാത്യു എം. ചാലില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. സിസ്റര്‍ ആന്‍ ഫെലിക്സ്, താമരശേരി പ്രൊവിന്‍ഷ്യാള്‍ സിസ്റര്‍ ജോവനീസ്, മരിയ കച്ചിറമറ്റം, ചെയര്‍മാന്‍ ഫാ. ജോണ്‍ കച്ചിറമറ്റം സിഎംഐ, സിസ്റര്‍ ലിസാ മാര്‍ട്ടിന്‍, സിസ്റര്‍ റോസ്ലിറ്റ് പൊടിമറ്റം, ജോണ്‍ കച്ചിറമറ്റം, ഡോ. എ.ടി. ദേവസ്യ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.