അധ്യയന ദിവസം 200 ആക്കി
Tuesday, April 28, 2015 1:07 AM IST
തിരുവനന്തപുരം: ഹൈസ്കൂളില്‍ അടുത്ത അധ്യയനവര്‍ഷം 200 അധ്യയന ദിവസങ്ങള്‍ ഉണ്ടാകണമെന്നുള്ള നിര്‍ദേശത്തിനു ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റി അംഗീകാരം നല്കി. ഇത് അനുസരിച്ചുള്ള വിദ്യാഭ്യാസ കലണ്ടറാവും പ്രസിദ്ധീകരിക്കുക. 200 അധ്യയന ദിവസങ്ങള്‍ക്കായി രണ്ടു ശനിയാഴ്ച്ചകളിലും അധ്യയനം നടത്തും. അധ്യാപക പരിശീലനം അഞ്ചു ക്ളസ്ററുകളിലായി നടക്കും. ഇതില്‍ മൂന്നു ശനിയാഴ്ചകളും രണ്ടു പ്രവൃത്തി ദിനങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അധ്യാപക പരിശീലനം കൂടുതല്‍ ആകര്‍ഷണമാക്കാനായി എസ്സിഇആര്‍ടിയെ ഷെഡ്യൂള്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാവും അടുത്ത വര്‍ഷം അധ്യാപക പരിശീലന പദ്ധതികള്‍ തയാറാക്കുന്നത്. ഡിപിഐ ഗോപാലകൃഷ്ണ ഭട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപക സംഘടനാ ഭാരവാഹികളായ ടി.എസ് സലിം, ഹരിഗോവിന്ദന്‍, ജയിംസ് കുര്യന്‍, ഹരികൃഷ്ണന്‍, ശരത്ചന്ദ്രന്‍, ഷാജി പാരിപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.