പി. ഭാസ്കരന്‍ പുരസ്കാരം കെ.എസ്. സേതുമാധവന്
പി. ഭാസ്കരന്‍ പുരസ്കാരം കെ.എസ്. സേതുമാധവന്
Tuesday, April 28, 2015 1:07 AM IST
കൊച്ചി: പി. ഭാ സ്കരന്‍ ഫൌണ്േടഷന്റെ ഈ വര്‍ഷത്തെ പി. ഭാസ്കരന്‍ സ്മാരക പുരസ് കാരം സംവിധാ യകന്‍ കെ. എസ്. സേതുമാധവന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മേയ് എട്ടിനു കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മലയാളത്തിലെ ക്ളാസിക് നോവലുകളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ വെള്ളിത്തിരയിലെ ക്ളാസിക്കുകളാക്കി മാറ്റിയ പ്രതിഭയാണു സേതുമാധവനെന്നു ശ്രീകുമാരന്‍ തമ്പി, കമല്‍, ജോണ്‍ പോള്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. പത്രസമ്മേളനത്തില്‍ ഫൌണ്േടഷന്‍ ചെയര്‍മാന്‍ സി.സി. വിപിന്‍ചന്ദ്രന്‍, സെക്രട്ടറി സി.എസ്. തിലകന്‍, വൈസ് ചെയര്‍മാന്‍ ബക്കര്‍ മേത്തല, ജോയിന്റ് സെക്രട്ടറി പി.ആര്‍. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.