നവജീവന് ഇന്ന് 24-ാം പിറന്നാള്‍
Sunday, May 3, 2015 11:31 PM IST
കോട്ടയം: നവജീവന്‍ ട്രസ്റിന്റെ 24-ാം വാര്‍ഷികം ഇന്നു രാവിലെ എട്ടിന് ആര്‍പ്പൂക്കരയിലെ നവജീവന്‍ അങ്കണത്തില്‍ നടക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ പൂവത്തിങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.

നവജീവന്‍ സാരഥി പി.യു. തോമസ് ജീവകാരുണ്യസന്ദേശം നല്കും. ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ മാനസികാരോഗ്യ ബോധവത്കരണ ക്ളാസ് നയിക്കും. തുടര്‍ന്നു നവജീവന്‍ മക്കളുടെ കലാപരിപാടികളും സ്നേഹവിരുന്നും.


അമ്പതിലേറെ വര്‍ഷങ്ങളായി ജീവകാരുണ്യരംഗത്തു പ്രവര്‍ത്തിക്കുന്ന പി.യു. തോമസ് നവജീവന്‍ ട്രസ്റിലൂടെ മൂന്ന് ആശുപത്രികളിലായി ദിനംപ്രതി അയ്യായിരത്തിലേറെ രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൌജന്യഭക്ഷണം നല്കുന്നതോടൊപ്പം ചികിത്സാസഹായങ്ങളും ആംബുലന്‍സ് സേവനവും നടത്തിവരുന്നു. നവജീവന്‍ ഭവനില്‍ ഇപ്പോള്‍ 200ലധികം മനോരോഗികളും മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.