വിദ്യാഭ്യാസമന്ത്രിക്കെതിരേ പ്രതിഷേധം, കാറിന്റെ ചില്ല് തകര്‍ത്തു
വിദ്യാഭ്യാസമന്ത്രിക്കെതിരേ പ്രതിഷേധം, കാറിന്റെ ചില്ല് തകര്‍ത്തു
Sunday, May 3, 2015 11:34 PM IST
കോഴിക്കോട്: നരിക്കുനിയില്‍ സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനു നേരേ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. നരിക്കുനി അങ്ങാടിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മുദ്രാവാക്യം മുഴക്കി കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്കു ചാടിവീണ പ്രവര്‍ത്തകര്‍ കാറിന്റെ ചില്ല് തകര്‍ത്തു. എട്ടു പ്രവര്‍ത്തകരെ സംഭവസ്ഥലത്തുനിന്നു പോലീസ് കസ്റഡിയിലെടുത്തു. മന്ത്രിക്കു പരിക്കേറ്റിട്ടില്ല.

സ്വകാര്യപരിപാടിയായതിനാല്‍ പോലീസ് സന്നാഹം കുറവായിരുന്നു. ഇതറിഞ്ഞാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ മന്ത്രിയുടെ വാഹനത്തിനു നേരേ ചാടിവീണിരുന്നു. തിരിച്ചുവരുന്ന വഴിയാണു വാഹനം നരിക്കുനി അങ്ങാടിയില്‍ തടഞ്ഞതും ചില്ല് ഇടിച്ചുതകര്‍ത്തതും. പ്രതിഷേധക്കാരെ പോലീസ് മാറ്റിയ ശേഷം മന്ത്രി ഇതേ കാറില്‍ മലപ്പുറത്തേക്കു പോയി.


അക്രമത്തില്‍ മുസ്ലിം ലീഗ്, യൂത്ത്ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.