കെപിഎംഎസ് ഭാരവാഹികള്‍ രാഷ്ട്രീയക്കാരുടെ അടിമകളായി: സേവ് കെപിഎംഎസ്
Sunday, May 3, 2015 11:44 PM IST
കൊച്ചി: കെപിഎംഎസിനു നേതൃത്വം നല്‍കുന്നവര്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളായി പ്രവര്‍ത്തിക്കുകയാണെന്നു സേവ് കെപിഎംഎസ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 2010നു ശേഷം സംഘടനയില്‍ ഒരു സമ്പൂര്‍ണ സമ്മേളനം നടത്താന്‍ പോലും സാധിച്ചിട്ടില്ല.

പട്ടികജാതിക്കാരുടെ ജീവിത നിലവാരം ഉയരുന്നതിനായി യാതൊന്നും ചെയ്യാതെ പരസ്പരം മത്സരസമ്മേളനങ്ങള്‍ നടത്തുന്നതിലാണു ശ്രദ്ധ. വാര്‍ത്താ സമ്മേളനത്തില്‍ സേവ് കെപിഎംഎസ് രക്ഷാധികാരി കെ.കെ. പുരുഷോത്തമന്‍, പ്രസിഡന്റ് എന്‍.കെ. അജിത്കുമാര്‍, സെക്രട്ടറി ജിജി പുന്നപ്പൊഴി, കെ.ടി. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.