ആവേശം പകര്‍ന്ന് കെഎല്‍എം മേയ് ദിന റാലി
ആവേശം പകര്‍ന്ന് കെഎല്‍എം മേയ് ദിന റാലി
Sunday, May 3, 2015 11:47 PM IST
ചങ്ങനാശേരി:തൊഴിലാളികളുടെ ആത്മീയവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള ലേബര്‍ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള ലേബര്‍ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ നടത്തിയ മെയ്ദിന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. മനുഷ്യന്‍ ഭൌതിക, സാമൂഹിക വളര്‍ച്ചയോടൊപ്പംതന്നെ ആത്മീയ വളര്‍ച്ചയും നേടിയാല്‍ മാത്രമേ സമഗ്ര വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കാനാവുകയുള്ളൂവെന്ന് ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. സമാപന സമ്മേളനത്തിന് കെഎല്‍എം അതിരൂപതാ ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടിയില്‍, കത്തീഡ്രല്‍ വികാരി ഫാ. തോമസ് തുമ്പയില്‍. സംസ്ഥാനസെക്രട്ടറി പി.സി. കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.


കായികമേളയില്‍ വിജയികളായവര്‍ക്കും കഴിഞ്ഞവര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്വാശ്രയസംഘങ്ങള്‍ക്കും റാലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച യൂണിറ്റുകള്‍ക്കുമുള്ള സമ്മാനങ്ങള്‍ സി.എഫ്. തോമസ് എംഎല്‍എ വിതരണം ചെയ്തു.

മേയ്ദിനാചരണത്തോടനുബന്ധിച്ച് കെഎല്‍എം ന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാ ആസ്ഥാനത്തുനിന്നും കത്തീഡ്രല്‍ മൈതാനിയിലേക്ക് നടന്ന റാലി അതിരൂപതാവികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ ഫ്ളാഗ് ഓഫ് ചെയ്തു.

ജോഷി ജോസഫ്, സിബിച്ചന്‍ ഇടശേരിപറമ്പ്, എം.വി. മാത്തുക്കുട്ടി, ജോജന്‍ തെക്കേല്‍, രാജേഷ് വര്‍ഗീസ്, റെന്നി സെബാസ്റ്യന്‍, ജോസഫ് കുര്യന്‍, ബാബു എം.വി., ലാലി മാത്യു, ജോണി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.