കൃഷിമന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കണം: മത്സ്യഫെഡ്
Sunday, May 3, 2015 12:00 AM IST
ആലപ്പുഴ: മണ്‍സൂണ്‍ സീസണില്‍ 61 ദിവസം മത്സ്യബന്ധനം പൂര്‍ണമായും നിരോധിക്കണമെന്ന കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ വി. ദിനകരന്‍ ആവശ്യപ്പെട്ടു.

12 നോട്ടിക്കല്‍ മൈലിനപ്പുറം ഇത്രയും ദിവസം നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ ഏഴുലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ തൊഴില്‍ രഹിതരാവും. ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെയുള്ള 47 ദിവസത്തെ പരമ്പരാഗത ട്രോളിംഗ് നിരോധനത്തിന്റെ സ്ഥാനത്ത് പുതിയ ഉത്തരവ് നടപ്പാക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. വിദേശ, ആഭ്യന്തര കുത്തകകളെ സഹായിക്കുകയും ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. ഇതിന് പരിഹാരം കാണാന്‍ ഭരണ, പ്രതിപക്ഷ കക്ഷികളും പാര്‍ലമെന്റംഗങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.