കരാറുകാരുടെ കുടിശിക: മന്ത്രിമാരുടെ വീടുകളിലേക്കു മാര്‍ച്ച് നടത്തി
Sunday, May 3, 2015 12:37 AM IST
തിരുവനന്തപുരം: ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാരുടെ കുടിശിക അനുവദിക്കുക, ബില്‍ ഡിസ്കൌണ്ടിംഗ് സിസ്റം ഉപേക്ഷിച്ച് കരാറുകാരുടെ ബില്‍ അനുവദിക്കുക, പൊതുമരാമത്ത് മാന്വല്‍ പരിഷ്ക്കരണത്തിലെ അപാകത പരിഹരിക്കുക, ലൈസന്‍സ് പുതുക്കുന്നതിനു കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി മന്ത്രിമാരുടെ വീടുകളിലേക്കു മാര്‍ച്ച് നടത്തി.

തിരുവനന്തപുരത്ത് മന്ത്രി എസ്.ശിവകുമാറിന്റെ വീടിനു മുന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറി കടകംപിളളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. എസ്.രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ജി.തൃദീപ്, എസ്.ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.കൊല്ലത്ത് മന്ത്രി ഷിബു ബേബി ജോണിന്റെ വീടിനു മുമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഷാജി അധ്യക്ഷനായിരുന്നു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജി.സുന്ദരേശന്‍, കെ. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വീടിനു മുന്നില്‍ ജില്ലാ പ്രസിഡന്റ് എ.എ.ജോസഫ് ഉദ്ഘാടനം ചെയ്തു. ഒ.വി.കുര്യാക്കോസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.ജി.പ്രഭാകരന്‍ പ്രസംഗിച്ചു.

എറണാകുളത്ത് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വീടിനു മുന്നില്‍ ജില്ലാപ്രസിഡന്റ് ജോണി പളളിപ്പാടന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.അബ്ദുളള അധ്യക്ഷനായിരുന്നു. മൂവാറ്റുപുഴയില്‍ മന്ത്രി അനൂപ് ജേക്കബിന്റെ വീടിന് മുന്നില്‍ സി.പി.എം ജില്ലാകമ്മിറ്റി അംഗം ഒ.എന്‍.വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ.ഗോപി.അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.വി.വര്‍ക്കി പ്രസംഗിച്ചു.


തൊടുപുഴയില്‍ മന്ത്രി പി.ജെ.ജോസഫിന്റെ വീടിനു മുന്നില്‍ സിപി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എ അഗസ്റിന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി.ഐ. ഐസക് പ്രസംഗിച്ചു. കോട്ടയത്ത് ധനകാര്യമന്ത്രി കെ.എം.മാണിയുടെ വീടിനു മുന്നില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.കെ.ഷാജഹാന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് സെബാസ്റ്യന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സോണി പാലത്ര, ബെന്നി കിണറ്റുകര, ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂരില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ വീടിനു മുന്നില്‍ നടന്ന ധര്‍ണ മുന്‍ എംഎല്‍എ.രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.ജി.ബാബു അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സണ്ണി ചെന്നിക്കര പ്രസംഗിച്ചു.

കോഴിക്കാട് മന്ത്രി എം.കെ.മുനീറിന്റെ വീടിന് മുന്നില്‍ പി.ടി.എ.റഹീം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെ.വി.സന്തോഷ്കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.എം.വിജയകുമാര്‍ പ്രസംഗിച്ചു. വയനാട് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഡി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഒ.കുര്യാക്കോസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.പി.ജോസഫ് പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.