ഹജ്: സൌദി നിരോധിച്ച വസ്തുക്കള്‍ തടയും
Sunday, May 3, 2015 12:39 AM IST
കൊണ്േടാട്ടി: സൌദി അറേബ്യ നിരോധിച്ച ലൈംഗിക ഉത്തേജ മരുന്നുകളും ക്രീമുകളും പ്രകോപനമുണ്ടാക്കുന്ന പോസ്ററുകളും ഉള്‍പ്പെടെ 25 ഉത്പന്നങ്ങള്‍ ഹജ് തീര്‍ഥാടകരുടെ ബാഗേജില്‍ കൊണ്ടുപോകുന്നതിനു വിലക്കേര്‍പ്പെടുത്തി.

ഇവ കൃത്യമായി തീര്‍ഥാടകര്‍ക്കു ബോധ്യപ്പെടുത്തി നല്‍കണമെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ് കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കി. രണ്ടാം ഘട്ട പരിശീലനത്തില്‍ തിര്‍ഥാടകര്‍ക്ക് ഇതു സംബന്ധിച്ച് ബോധവത്കരണം നടത്തും. സൌദിയില്‍ നിരോധിച്ച കസ്കസ്, വയാഗ്ര ഗുളികകള്‍, ലൈംഗിക ഉത്തേജ മരുന്നുകള്‍, ക്രീമുകള്‍, കറുപ്പ്, മയക്കുമരുന്ന്, കഞ്ചാവ്, സൌദിയില്‍ നിരോധിച്ച പുസ്തകങ്ങള്‍, ലഘുലേഖകള്‍, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.


ബാഗില്‍ ഇവ സൂക്ഷിക്കുന്നതിനെതിരേ തീര്‍ഥാടകര്‍ക്ക് അവബോധമുണ്ടാക്കാന്‍ കേന്ദ്ര ഹജ് കമ്മിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത്തരത്തിലുളള നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ചില തീര്‍ഥാടകരില്‍നിന്ന് ഇവ പിടിക്കപ്പെട്ടിരുന്നു. ഇതൊഴിവാക്കാനാണ് തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്. സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ ഹജിനു പോകുന്നവരുടെ ആദ്യ ഗഡു പണം അടയ്ക്കേണ്ട തീയതി ഒമ്പതു വരെ നീട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.