ട്രഷറിയിലെ സ്ഥിരനിക്ഷേപ പലിശ കൂട്ടി
Sunday, May 3, 2015 11:08 PM IST
തിരുവനന്തപുരം: ട്രഷറിയിലെ സ്ഥിരനിക്ഷേപങ്ങള്‍ക്കു പലിശ കൂട്ടിയതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. മൂന്നു വര്‍ഷമോ അതിലധികമോ കാലയളവിലേക്കുള്ള നിക്ഷേപത്തിനു നിലവിലുള്ള 8.75 ശതമാനം പലിശ ഒന്‍പതാക്കി.

മുതിര്‍ന്ന പൌരന്മാര്‍ക്ക് 180 ദിവസമോ അതിലധികമോ (ഒരു വര്‍ഷത്തിനു താഴെ) കാലാവധിയുള്ള നിക്ഷേപത്തിനു നിലവിലുള്ള 7.5 ശതമാനം പലിശ എട്ടു ശതമാനമായും മറ്റെല്ലാ കാലയളവിലെയും സ്ഥിരനിക്ഷേപങ്ങള്‍ക്കു നിലവിലുള്ള 9.25 ശതമാനം 9.5 ശതമാനമായും കൂട്ടി ഉത്തരവിട്ടതായി ധനമന്ത്രി അറിയിച്ചു.


ഇതോടെ മുതിര്‍ന്ന പൌരന്മാരുടെ എല്ലാ സ്ഥിരനിക്ഷേപങ്ങള്‍ക്കുമുള്ള പലിശ നിരക്കില്‍പൊതുവിഭാഗത്തേക്കാള്‍ അരശതമാനം വര്‍ധന വന്നു. എ ട്ടാം സബ്ജക്ട് കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമാണു പലിശനിരക്ക് ഉയര്‍ത്തിയത്. പുതുക്കിയ പലിശനിരക്ക് പ്രാബല്യ ത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.