ഭിന്നശേഷിയുള്ളവര്‍ക്കും പ്ളസ്ടു പ്രവേശനം നല്‍കണം: സുധീരന്‍
ഭിന്നശേഷിയുള്ളവര്‍ക്കും പ്ളസ്ടു പ്രവേശനം നല്‍കണം: സുധീരന്‍
Sunday, May 3, 2015 12:41 AM IST
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരും കാഴ്ചശേഷിയില്ലാത്തവരും എസ്എല്‍എല്‍സി പരീക്ഷ പാസായവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്ളസ് വണ്‍ കോഴ്സിന് പ്രവേശനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം വിദ്യാര്‍ഥികള്‍ക്കു പ്ളസ് ടുവിന് സയന്‍സ് വിഷയം പഠിക്കുവാന്‍ കേരളത്തില്‍ അവസരമില്ല. എന്നാല്‍ സിബിഎസ്ഇ., ഐസിഎസ്ഇ ബോര്‍ഡുകള്‍ ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു ഫിസിക്സ്, കെമസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുകളില്‍ പ്രവേശനം നല്‍കിവരുന്നുണ്െടന്നു സുധീരന്‍ ചൂണ്ടിക്കാട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.