സംസ്കൃത വാഴ്സിറ്റി എംഎ, എംഎസ്ഡബ്ള്യു എംപിഎഡ്: 15 വരെ അപേക്ഷിക്കാം
Sunday, May 3, 2015 12:41 AM IST
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ എംഎ, എംഎസ്ഡബ്ള്യു, എംപിഎഡ് പ്രോഗ്രാമുകളിലേക്ക് 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. കാലടി മുഖ്യകേന്ദ്രത്തിലും തിരുവനന്തപുരം, പന്മന, ഏറ്റുമാനൂര്‍, തുറവൂര്‍, തൃശൂര്‍, തിരൂര്‍, കൊയിലാണ്ടി, പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രങ്ങളിലുമാണു കോഴ്സുകള്‍. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. തിരുവനന്തപുരം, പന്മന, ഏറ്റുമാനൂര്‍, തുറവൂര്‍, തൃശൂര്‍, തിരൂര്‍, കൊയിലാണ്ടി, പയ്യന്നൂര്‍, കാലടി എന്നിവിടങ്ങളിലാണ് എംഎ പ്രവേശന പരീക്ഷാകേന്ദ്രങ്ങള്‍. തുറവൂര്‍, തിരൂര്‍, പയ്യന്നൂര്‍, കാലടി എന്നിവിടങ്ങളില്‍ എംഎസ്ഡബ്ള്യു പ്രവേശന പരീക്ഷയെഴുതാം. എംപിഎഡ് പ്രവേശന പരീക്ഷ കാലടി മുഖ്യകേന്ദ്രത്തില്‍ മാത്രമായിരിക്കും.

15നകം ഓണ്‍ലൈനില്‍ അപേക്ഷിച്ച ശേഷം പ്രിന്റഡ് കോപ്പി അതാത് വിഭാഗങ്ങളുടെ തലവന്മാര്‍ക്കോ, പ്രാദേശിക കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാര്‍ക്കോ 20നകം കിട്ടത്തക്കവിധം അയക്കണം. ഇതോടൊപ്പം യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും ചെലാന്‍ അല്ലെങ്കില്‍ ഡിഡി എന്നിവയുമുണ്ടാകണം. എംഎ പ്രവേശനപരീക്ഷാഫീസ് 100 രൂപയും എംഎസ്ഡബ്ള്യു 250 രൂപയും എംപിഎഡ് 500 രൂപയുമാണ്. (എസ്സി, എസ്ടി യഥാക്രമം 25, 50, 100 രൂപ). യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെലാന്‍ റസീപ്റ്റ് വഴിയോ ഫിനാന്‍സ് ഓഫീസര്‍, ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാന്‍സ്ക്രിറ്റ് എന്ന പേരിലെടുത്ത ഡിഡി വഴിയോ ഫീസ് അടയ്ക്കാം. ഡിഡിയുടെ മറുവശത്തു പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം.


കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന കോഴ്സുകള്‍ എന്നിവയെക്കുറിച്ച് അറിയുന്നതിനും വെബ്സൈറ്റ് സന്ദര്‍ശിക്കുക ംംം.ൌ.മര.ശി, ംംം. ൌീിഹശില.ീൃഴ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.