ഒന്നാംക്ളാസ് വിദ്യാര്‍ഥിയുടെ മരണം: പുനരന്വേഷണത്തിന് ഉത്തരവ്
Sunday, May 3, 2015 12:44 AM IST
ശ്രീകണ്ഠപുരം: വയക്കര സ്കൂള്‍ ഒന്നാംക്ളാസ് വിദ്യാര്‍ഥി ധനകൃഷ്ണ കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ ജില്ലാ പോലീസ് ചീഫ് പി.എന്‍. ഉണ്ണിരാജന്‍ ഉത്തരവിട്ടു. ശ്രീകണ്ഠപുരം സിഐ കെ.എ. ബോസിനാണ് അന്വേഷണച്ചുമതല. അബദ്ധത്തില്‍ കിണറ്റില്‍ വീണു മരിച്ചെന്നായിരുന്നു ശ്രീകണ്ഠപുരം എസ്ഐ സി.എച്ച്. ഉണ്ണികൃഷ്ണന്‍ നടത്തിയ അന്വേഷണത്തില്‍ കണ്െടത്തിയിരുന്നത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്െടന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ധനകൃഷ്ണയുടെ മാതാവ് പുതിയവീട്ടില്‍ ലളിത ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണു പുനരന്വേഷണത്തിനു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.