ബ്ളോക്ക് റബര്‍ ഇറക്കുമതി കൂടുന്നു
Monday, May 4, 2015 12:21 AM IST
തിരുവനന്തപുരം: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ബ്ളോക്കു റബറിനോടു ടയര്‍ കമ്പനികള്‍ക്കു പ്രിയം വര്‍ധിച്ചതോടെ റബര്‍ മേഖല വലിയ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ഇന്ത്യയില്‍ കൂടുതലായി ഉല്‍പാദിപ്പിക്കുന്നത് ഷീറ്റു റബറാണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ മുഖ്യഉല്‍പാദനം ബ്ളോക്ക് റബറാണ്.

തങ്ങള്‍ക്ക് ആവശ്യമായ ബ്ളോക്ക് റബറിന്റെ നാലിലൊന്നുപോലും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ലെന്നാണ് ടയര്‍ കമ്പനികളുടെ വാദം. 2013-14ലെ മൊത്തം ബ്ളോക്ക് റബര്‍ ഉപയോഗം 3,22,250 ടണ്‍ ആയിരുന്നു. ഇതില്‍ 2,42,000 ടണ്ണും ഇറക്കുമതിയായിരുന്നു.


2001 ഏപ്രില്‍ മുതല്‍ റബര്‍ ഇറക്കുമതിയുടെ അളവില്‍ യാതൊരു നിയന്ത്രണവും നിലവിലില്ല.

ആവശ്യക്കാര്‍ക്കു കസ്റംസ് തീരുവയടച്ച് ഏതു രാജ്യ ത്തുനിന്നും എത്ര വേണമെങ്കി ലും റബര്‍ ഇറക്കുമതി ചെയ്യാം. അതിനാല്‍തന്നെ വിദേശവിപ ണിയില്‍ വില കുറഞ്ഞിരുന്നാല്‍ ഇഷ്ടംപോലെ ഇറക്കുമതി നടക്കുമെന്നതാണു സ്ഥിതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.