മെട്രോയ്ക്കു സ്വകാര്യ പങ്കാളിത്തം വേണ്ട: കെ. മുരളീധരന്‍
മെട്രോയ്ക്കു സ്വകാര്യ പങ്കാളിത്തം വേണ്ട: കെ. മുരളീധരന്‍
Monday, May 4, 2015 12:21 AM IST
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിര്‍മാണത്തില്‍ ഇ. ശ്രീധരനെ പിന്തുണച്ച് കെ. മുരളീധരന്‍ എംഎല്‍എ. ലൈറ്റ്മെട്രോ നിര്‍മാണത്തിന് പൊതു- സ്വകാര്യ പങ്കാളിത്തം വേണമെന്ന അഭിപ്രായക്കാരനല്ല താനെന്നും ഇക്കാര്യത്തില്‍ ശ്രീധരനെ അവിശ്വസിച്ചു മുന്നോട്ടുപോകരുതെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തക സംരക്ഷണ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാറകളില്‍ തുരങ്കമുണ്ടാക്കി കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോയും നിര്‍മിച്ച ശ്രീധരനാണ് ഇപ്പോള്‍ കൊച്ചി മെട്രോ നിര്‍മിക്കുന്നത്. ലെറ്റ് മെട്രോയും ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെ നിര്‍മിച്ചാല്‍ പൊളിഞ്ഞു വീഴില്ലെന്ന് ഉറപ്പിക്കാമെന്നും ആയിരക്കണക്കിനാളുകളുടെ ജീവന്റെ പ്രശ്നം കൂടിയാണിതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ പലപ്പോഴും വ്യക്തമായ തെളിവുകളില്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഏതെങ്കിലും അന്വേഷണ ഏജന്‍സി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കണ്െടത്തുന്നതുവരെ ഒരാളെ കുറ്റക്കാരനായി കാണാനാകില്ല. കുറ്റക്കാരനാണെന്നു കണ്ടാല്‍ പിന്നെ സാങ്കേതികത്വം പറഞ്ഞു തുടരാനും പാടില്ല. കെ. കരുണാകരനു ചാരക്കേസില്‍ സംഭവിച്ചത് ഇതാണ്. ചാരനാണെന്നു നാടുനീളെ പ്രചരിപ്പിച്ചതോടെ ധാര്‍മികതയുടെ പേരില്‍ അദ്ദേഹം രാജിവച്ചു. എന്നാല്‍, കേസ് പിന്നീടു ചാരം മൂടിയപ്പോള്‍ നഷ്ടപ്പെട്ട സ്ഥാനങ്ങള്‍ അദ്ദേഹത്തിനു തിരിച്ചുകിട്ടിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പലരും ധാര്‍മികതയെക്കുറിച്ചു പറയാതിരിക്കുന്നത്.


ഏതെങ്കിലും കേസിലെ തെളിവുകള്‍ തേച്ചുമാച്ചു കളയുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അതു ചൂണ്ടിക്കാട്ടാം. എന്നാല്‍, സമാന്തരമായി അന്വേഷണം നടത്തിയാല്‍ കുറ്റവാളികള്‍ രക്ഷപ്പെടാനിടയാകും. ഇതിന്റെ പേരില്‍ പകലന്തിയോളം മോഷ്ടിക്കാമെന്ന നിലപാടും ശരിയല്ല.

ദൃശ്യമാധ്യമങ്ങളുടെ വര വോടെ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ പ്രസ്താവനകളില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്താന്‍ തുടങ്ങി. എന്തെങ്കിലും വിവാദങ്ങളുണ്ടാ യാല്‍ ചാനലുകള്‍ ദൃശ്യങ്ങള്‍ സ ഹിതം സംപ്രേഷണം ചെയ്യുന്നതിനാല്‍ പ്രസ്താവന തിരുത്താനാകില്ലെന്ന സ്ഥിതി വന്നുചേര്‍ന്നിരിക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.