ഡിജിപി നിയമനം: യോജിച്ച തീരുമാനം ഉണ്ടാകുമെന്നു ചെന്നിത്തല
ഡിജിപി നിയമനം: യോജിച്ച തീരുമാനം ഉണ്ടാകുമെന്നു ചെന്നിത്തല
Monday, May 4, 2015 12:22 AM IST
കൊച്ചി: പുതിയ ഡിജിപിയെ നിയമിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ യോജിച്ച തീരുമാനം കൈെക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങള്‍ക്കു സ്വീകാര്യമായ തീരുമാനവുമായിരിക്കും -അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

നിലവിലെ ഡിജിപിയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന മുറയ്ക്കു പുതിയ ആള്‍ ചുമതലയേല്‍ക്കും. ഇതില്‍ വിവാദമുണ്ടാകേണ്ട കാര്യമില്ല. ടി.പി. സെന്‍കുമാറിനെ ഡിജിപിയാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അത്തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ല. വിദേശത്തു നഴ്സിംഗ് ജോലിക്കു റിക്രൂട്ടിംഗ് നടത്തി തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും-മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.