പിജി ഡെന്റല്‍ (എംഡിഎസ്)പ്രവേശനം: ലിസ്റ് പ്രസിദ്ധീകരിച്ചു
Monday, May 4, 2015 12:30 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ഡെന്റല്‍ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ ഗവണ്‍മെന്റ് സീറ്റുകളിലേയും പിജി ഡെന്റല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷാര്‍ഥികളുടെ റാങ്കിന്റെയും അവര്‍ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ നല്‍കിയ ഓണ്‍ലൈന്‍ ഓപ്ഷനുകളുടെയും അടിസ്ഥാനത്തില്‍ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലിസ്റ് ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

രണ്ടാംഘട്ട അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടക്കേണ്ടതുമായ ഫീസ്/ബാക്കി ഫീസ് നാലു മുതല്‍ എട്ടുവരെ തീയതികളില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഒടുക്കണം. എസ്ബിടി ശാഖകളുടെ ലിസ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.


അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ എട്ടിനു വൈകുന്നേരം അഞ്ചിനു മുമ്പ് ബന്ധപ്പെട്ട ഡെന്റല്‍ കോളജുകളില്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം.

കോളജ് പ്രിന്‍സിപ്പല്‍മാര്‍ 30നു വൈകുന്നേരം 5.30നു മുമ്പായി നോണ്‍ ജോയിനിംഗ് റിപ്പോര്‍ട്ട് ഫാക്സ്-മെയില്‍ മുഖാന്തിരം ഈ ഓഫീസിലേക്ക് അയച്ചുകൊടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339101, 2339102, 2339103, 2339104.നമ്പരുകളില്‍ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.