കരിയര്‍ ഗൈഡന്‍സ് സെമിനാര്‍
Monday, May 4, 2015 12:31 AM IST
കോട്ടയം: കേന്ദ്ര യുവജനക്ഷേമ വകുപ്പിന്റെ കീഴിലുള്ള രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ദേശീയതല കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ അഞ്ചിന് നടത്തും.

തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള ഐസിടി അക്കാദമിയുടെ സഹകരണത്തോടെയാണു സെമിനാര്‍ നടത്തുന്നത്. പ്രധാനമായും ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ കരിയര്‍ ജീവിതം ശരിയായ ദിശയിലേക്കു വളര്‍ത്തിക്കൊണ്ടുവരുവാനും സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ലഭ്യമാകുന്ന അവസരങ്ങളെക്കുറിച്ചു ശരിയായ അവബോധം സൃഷ്ടിക്കുവാനുമാണ് ഈ സെമിനാര്‍ ലക്ഷ്യംവയ്ക്കുന്നത്.


പ്രഗത്ഭരായ കരിയര്‍ ഗുരു ബി.എസ്. വാരിയര്‍, ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി ഏബ്രഹാം കുര്യന്‍ ഐപിഎസ് എന്നിവര്‍ ക്ളാസുകള്‍ നയിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പങ്കെടുക്കാം. പ്രവേശനം സൌജന്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.