ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടം തുറക്കാന്‍ വത്തിക്കാന്‍ അനുമതി
ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടം തുറക്കാന്‍ വത്തിക്കാന്‍ അനുമതി
Tuesday, May 5, 2015 10:57 PM IST
ചങ്ങനാശേരി: നാമകരണ നടപടികളുടെ ഭാഗമായി ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടം തുറന്നു പരിശോധിക്കാന്‍ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അനുമതി. ഇതുപ്രകാരം എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയിലുള്ള തൊമ്മച്ചന്റെ കബറിടം ജൂണ്‍ മാസം 30ന് തുറന്നു പരിശോധന നടത്തുമെന്നു നാമകരണ നടപടികളുടെ പോസ്റുലേറ്റര്‍ ഫാ. സിബിച്ചന്‍ പുതിയിടം ഒഎഫ്എം കപ്പൂച്ചിന്‍ പറഞ്ഞു.

കല്ലറയില്‍നിന്നു പുറത്തെടുക്കുന്ന ഭൌതികാവശിഷ്ടങ്ങള്‍ സ്റീല്‍ പെട്ടിയിലാക്കി പൂജ്യമായി സൂക്ഷിക്കും.


2012 ജൂണ്‍ 28ന് പത്രോസ്, പൌലോസ് ശ്ളീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ എടത്വ ഫൊറോന പള്ളിയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമാണു പുത്തന്‍പറമ്പില്‍ തൊമ്മച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് അസീസി കുടുംബ ജീവിതക്കാര്‍ക്കായി സ്ഥാപിച്ച ഫ്രാന്‍സിസ്കന്‍ മൂന്നാം സഭ കേരളത്തില്‍ തുടക്കം കുറിച്ചത് അല്മായ പ്രേഷിതനായ പുല്‍പറമ്പില്‍ തൊമ്മച്ചനാണ്. ഈ സഭ ഇന്ന് അറിയപ്പെടുന്നതു ഫ്രാന്‍സിസ്കന്‍ അല്മായ സഭ എന്ന പേരിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.