വിജിലന്‍സ് ഡയറക്ടറുടെ പ്രസ്താവന ഗൌരവമായി കാണണം: പ്രതാപന്‍
വിജിലന്‍സ് ഡയറക്ടറുടെ പ്രസ്താവന ഗൌരവമായി  കാണണം: പ്രതാപന്‍
Tuesday, May 5, 2015 10:59 PM IST
തൃശൂര്‍: അഴിമതിയുടെ കാര്യത്തിലുള്ള കൂട്ടുകെട്ടിനെ സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ പ്രസ്താവന ഗൌരവമായി കാണണമെന്നു ടി.എന്‍. പ്രതാപന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തില്‍ രാഷ്ട്രീയ നേതൃത്വം ഇടപെടരുത്. രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടുണ്െടന്ന പ്രസ്താവനയെ തള്ളിക്കളയാനാകില്ല. യാതൊരു സമ്മര്‍ദവുമില്ലാതെയാണു ഡയറക്ടര്‍ പ്രസ്താവന നടത്തിയത്.

വിജിലന്‍സ് അന്വേഷണങ്ങള്‍ വൈകുന്നുവെന്ന അഭിപ്രായത്തോടു യോജിപ്പില്ല. വിജിലന്‍സ് അന്വേഷണം വൈകരുതെന്നാണു കെപിസിസി ഭാരവാഹി പറഞ്ഞത്. ആ അഭിപ്രായം തന്നെയാണു തനിക്കുള്ളതെന്നും പ്രതാപന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.