ഭരണങ്ങാനത്ത് ആദ്യാക്ഷരം കുറിക്കല്‍
Tuesday, May 5, 2015 11:00 PM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രത്തില്‍ 24ന് പന്തക്കുസ്താ തിരുനാളില്‍ ആദ്യാക്ഷരം കുറിക്കല്‍ നടത്തും.

ഔദ്യോഗിക ജീവിതത്തില്‍ അധ്യാപന ശുശ്രൂഷയിലൂടെ അനേകം കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചംപകര്‍ന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ ആദ്യാക്ഷരം കുറിക്കാനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നു റെക്ടര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അറിയിച്ചു. ഫോണ്‍: 04822-236244, 8301065244.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.