ഡോ. ഫിലിപ്പ് പ്രസിഡന്റ്, ഡോ. ഹഫീസ് സെക്രട്ടറി
ഡോ. ഫിലിപ്പ് പ്രസിഡന്റ്,  ഡോ. ഹഫീസ് സെക്രട്ടറി
Tuesday, May 5, 2015 11:49 PM IST
കോട്ടയം: കേരളാ പ്ളാസ്റിക് സര്‍ജന്‍സ് അസോസിയേഷന്‍ പ്രസിഡന്റായി ഡോ. ഫിലിപ്പ് പുതുമനയെയും (കാരിത്താസ് ആശുപത്രി കോട്ടയം), സെക്രട്ടറിയായി ഡോ. ഹഫീസ് മുഹമ്മദിനെയും (കോഴിക്കോട്), ട്രഷററായി ഡോ. സിബി പുന്നൂസിനെയും തെരഞ്ഞെടുത്തു.

മൂന്നാറില്‍ നടന്ന ത്രിദിന വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്ളാസ്റിക് സര്‍ജന്‍മാര്‍ക്കു പുറമേ യുഎസ്എ യില്‍നിന്നുള്ള പ്രഫസര്‍മാരും പങ്കെടുത്തു. വിവിധ തരത്തിലുള്ള റീകണ്‍സ്ട്രക്റ്റീവ് സര്‍ജറികള്‍, മൈക്രോ സര്‍ജറി, ഫേഷ്യപരാലിസിസ് സര്‍ജറികള്‍, നേര്‍വ് സര്‍ജറികള്‍, ഈസ്തെറ്റിക് സര്‍ജറികള്‍ തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമായി. സമ്മേളനത്തില്‍വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രാക്ടീസിംഗ് പ്ളാസ്റിക് സര്‍ജന്‍സ് എന്ന വിഷയത്തില്‍ ഡോ. ജിമ്മി മാത്യൂസും പ്ളാസ്റിക് സര്‍ജറി ട്രെയിനീസ് എന്ന വിഷയത്തില്‍ ഡോ. ജനാര്‍ദനനും ജേതാക്കളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.