കേരള പരിസ്ഥിതി കോണ്‍ഗ്രസ് നാളെ മുതല്‍ കോട്ടയത്ത്
Tuesday, May 5, 2015 11:50 PM IST
കോട്ടയം: സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഇഡി) സംഘടിപ്പിക്കുന്ന 11മത് കേരള പരിസ്ഥിതി കോണ്‍ഗ്രസ് നാളെ മുതല്‍ എട്ടു വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കൃഷി, ആരോഗ്യം, പരിസ്ഥിതി, ജൈവവൈവിധ്യം എന്നിവ നേരിടുന്ന പ്രത്യാഘാതങ്ങളെപ്പറ്റി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നാളെ രാവിലെ 10നു ഉദ്ഘാടനസമ്മേളനത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.പി. രാജേന്ദ്രന്‍, എംജി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്യന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, സിഇഡി ചെയര്‍മാന്‍ പ്രഫ. വി.കെ. ദാമോദരന്‍ എന്നിവര്‍ പ്രസംഗിക്കും.

ഡോ.എ.പി. തോമസ് (എംജി വാഴ്സിറ്റി), ഡോ.എന്‍. ചന്ദ്രമോഹനകുമാര്‍ (കുസാറ്റ്) ഡോ. കമലേശന്‍ കോകല്‍ (കെഎസ്സിഎസ്ടിഇ തിരുവനന്തപുരം), ഡോ. ഇ.ജെ. ജെയിംസ് (കാരുണ്യ യൂണിവേഴ്സിറ്റി കോയമ്പത്തൂര്‍), ഡോ. ജെ. സുന്ദരേശന്‍ (സിഎസ്ഐആര്‍, ഡല്‍ഹി), ഡോ. ടി. സാബു (സിഇഡി) എന്നിവര്‍ നാളെ പ്രഭാഷണം നടത്തും. വ്യാഴാഴ്ച ഡോ.സി. ഭാസ്കരന്‍ (കേരള കാര്‍ഷിക സര്‍വകലാശാല), ഡോ. ജെയിംസ് ജേക്കബ് (റബര്‍ ബോര്‍ഡ്), ഡോ. കെ.ബി. ഹെബ്ബാര്‍ (തോട്ട വിളഗവേഷണകേന്ദ്രം കാസര്‍ഗോഡ്) ഡോ. എം.പി. നായര്‍ (ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ), ഡോ. പി.വി. കരുണാകരന്‍ (സലിം അലി പക്ഷിനിരീക്ഷണ കേന്ദ്രം, കോയമ്പത്തൂര്‍), ഡോ. ടി.ആര്‍. വിനോദ് (സിഇഡി) എന്നിവരും വ്യാഴാഴ്ച ഡോ. ജെ.ജി. റെ (എംജി വാഴ്സിറ്റി), ഡോ. കെ.പി. ത്രിവിക്രംജി (സിഇഡി), ഡോ. ആര്‍. കൃഷ്ണകുമാര്‍ (റബര്‍ ഗവേഷണകേന്ദ്രം), ഡോ. സി. ഭാസ്കരന്‍ (കേരള കാര്‍ഷിക സര്‍വകലാശാല), ഡോ. സി.എ. ബാബു (കുസാറ്റ്), ഡോ.വി. പ്രസാദറാവു (കേരള വെറ്ററിനറി സര്‍വകലാശാല), ഡോ. എം.കെ. പ്രസാദ് (മുന്‍ വിസി കാലിക്കട്ട് സര്‍വകലാശാല). ഡോ. വി. അജിത് പ്രഭു (കെഎസ്സിഎസ്ടിഇ), ഡോ. എന്‍.ജി. നാരായണണ്‍ (ഐഐടി മുംബൈ), ഡോ. ഷാജി വര്‍ക്കി (കേരള സര്‍വകലാശാല) എന്നിവരും പ്രഭാഷണങ്ങള്‍ നടത്തും. അന്നു രാവിലെ 11.30നു കാലാവസ്ഥാ വ്യതിയാനവും ജൈവകൃഷിയും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ചര്‍ച്ച നടക്കും. പ്രഫ. എം.കെ. പ്രസാദ്, ഡോ. വി.ബി. പത്മനാഭന്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വി. ജഗദീശന്‍ എന്നിവര്‍ പങ്കെടുക്കും.


മൂന്നു ദിവസത്തെ കോണ്‍ഗ്രസില്‍ അന്‍പതോളം ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പത്രസമ്മേളനത്തില്‍ സിഇഡി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട്, പ്രോഗ്രാം ഡയറക്ടര്‍ ഡോ.ടി. സാബു, ഡോ. രാധാകൃഷ്ണന്‍, ബൈജു പി. റോഹന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.