എംജി വാഴ്സിറ്റിയില്‍ മാധ്യമ സെമിനാര്‍
എംജി വാഴ്സിറ്റിയില്‍ മാധ്യമ സെമിനാര്‍
Tuesday, May 5, 2015 11:51 PM IST
കോട്ടയം: എംജി സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ജേര്‍ണലിസം, ഡിപ്പാര്‍ട്ട്മെന്റ് സ്റുഡന്റ്സ് യൂണിയന്റെ സഹകരണത്തോടെ എട്ടിനു രാവിലെ 10.30ന് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന മാധ്യമ സെമിനാര്‍ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ ഉദ്ഘാടനം ചെയ്യും.

ജേര്‍ണലിസം വകുപ്പ് ഡയറക്ടര്‍ പ്രഫ. മാടവന ബാലകൃഷ്ണപിള്ള മോഡറേറ്ററാകുന്ന സെമിനാറില്‍ മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി, ഡോ. സെബാസ്റ്യന്‍ പോള്‍, അഡ്വ. ജയശങ്കര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി.കെ. രാജഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും.


ഏഴിനു രാവിലെ ഡിപ്പാര്‍ട്ട്മെന്റ് സ്റുഡന്റ്സ് യൂണിയന്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍. സരുണ്‍ അധ്യക്ഷത വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.