പ്രവാസിശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു
Tuesday, May 5, 2015 11:55 PM IST
പാലക്കാട്: എന്‍ആര്‍ഐ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവാസിശ്രേഷ്ഠ പുരസ്കാരത്തിനു മൂന്നുപേരെ തെരഞ്ഞടുത്തതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസി സംഘടനകളുടെ സാരഥിയും എഴുത്തുകാരനുമായ ആറ്റക്കോയ പള്ളിക്കണ്ടി, പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍( ഇന്ത്യ) സംസ്ഥാന പ്രസിഡന്റും സ്നേഹ പ്രവാസി മാസികയുടെ മാനേജിംഗ് ഡയറക്ടറുമായ ഐസക് പ്ളാപ്പള്ളി, ചിത്രകാരന്‍ അബു പട്ടാമ്പി എന്നിവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കാല്‍ ലക്ഷം രൂപയും ശില്‍പവും പ്രശ്സതിപത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം അവസാന വാരത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന എന്‍ആര്‍ഐ സമ്മേളനത്തില്‍ വിതരണം ചെയ്യും.


പത്രസമ്മേളനത്തില്‍ നാസര്‍ പൊതുവച്ചോല, ശരത് ബാബു തച്ചമ്പാറ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.