കുടുംബവഴക്കിനിടെ മകള്‍ക്കു വെട്ടേറ്റു; പിതാവിനെ തെരയുന്നു
Tuesday, May 5, 2015 11:56 PM IST
വൈക്കം: കുടുംബവഴക്കിനിടയില്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കു വെട്ടേറ്റു. പിതാവിനെ പോലീസ് തെരയുന്നു. വൈക്കം കാരയില്‍ തോട്ടുചിറയില്‍ സുദര്‍ശനന്റെ മകള്‍ സുവര്‍ണ (18)യ്ക്കാണു കറിക്കത്തികൊണ്ടു വെട്ടേറ്റത്.

ഇന്നലെ രാത്രി 8.30നാണു സംഭവം. സുദര്‍ശനനും ഭാര്യ അനിതയും തമ്മില്‍ വീട്ടില്‍വച്ചു വഴക്കുണ്ടാക്കുന്നതിനിടയില്‍ മകള്‍ സുവര്‍ണ തടസംപിടിക്കാനെത്തിയപ്പോള്‍ വെട്ടേല്‍ക്കുകയായിരുന്നു. ഉടന്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു സുവര്‍ണയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സുവര്‍ണയുടെ കൈയ്ക്കും കഴുത്തിനുമാണു വെട്ടേറ്റിരിക്കുന്നത്. കൈയിലേറ്റിരിക്കുന്ന മുറിവ് ആഴത്തിലുള്ളതാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ സുവര്‍ണ അപകടനില തരണം ചെയ്തിട്ടുണ്ട്. കൂലിപ്പണിക്കാരനായ സുദര്‍ശനന്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്െടന്നു പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മകന്‍ ബഹളം കേട്ടു ഓടിയെത്തി സുദര്‍ശനനെ പിടിച്ചുമാറ്റുകയായിരുന്നു. വൈക്കം പോലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.