തപാല്‍ ജീവനക്കാര്‍ നാളെ മുതല്‍ പണിമുടക്കില്‍
തപാല്‍ ജീവനക്കാര്‍ നാളെ മുതല്‍ പണിമുടക്കില്‍
Tuesday, May 5, 2015 10:55 PM IST
കണ്ണൂര്‍: തപാല്‍-ആര്‍എംഎസ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയുക, ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) ജീവനക്കാരെ ഏഴാം ശമ്പളക്കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവന്നു സിവില്‍ സര്‍വന്റായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍എഫ്പിഇ- എഫ്എന്‍പിഒ തപാല്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി നാളെ മുതല്‍ അനിശ്ചിതകാലത്തേക്കു പണിമുടക്കുന്നു. സമരത്തിന്റെ ഭാഗമായി അഞ്ചര ലക്ഷത്തോളം വരുന്ന തപാല്‍ ഓഫീസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സ്തംഭിക്കും.


ഹെഡ് പോസ്റ് ഓഫീസ് പരിസരത്തു ചേര്‍ന്ന യോഗത്തില്‍ തപാല്‍ സംയുക്ത സമരസമിതി ചെയര്‍മാന്‍ കെ.വി. സുധീര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.ഇന്നു വൈകുന്നേരം കണ്ണൂര്‍ ഹെഡ് പോസ്റ് ഓഫീസ്, തളിപ്പറമ്പ് ഹെഡ് പോസ്റ് ഓഫീസ്, പയ്യന്നൂര്‍ ഹെഡ് പോസ്റ് ഓഫീസ് കേന്ദ്രീകരിച്ചു ജീവനക്കാര്‍ പ്രകടനം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.