കൈവെട്ടു കേസില്‍ ശിക്ഷാവിധി വെള്ളിയാഴ്ച
Wednesday, May 6, 2015 11:40 PM IST
കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തെ ത്തുടര്‍ന്ന് കോളജ് അധ്യാപകന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ കുറ്റക്കാരായി കണ്െട ത്തിയ 13 പ്രതികള്‍ക്കുള്ള ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളത് കേട്ട എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കാനായി മാറ്റി.

ജഡ്ജി പി. ശശിധരന്‍ പ്രതികളോടു നേരിട്ടും പ്രതികളുടെ അഭിഭാഷകരോടും എന്‍ഐഎ അഭിഭാഷകരോടും ശിക്ഷ പ്രഖ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചു.

പ്രതികള്‍ ഓരോരുത്തരും കുടുംബപ്രാരാബ്ധങ്ങള്‍ കോടതി മുന്‍പാകെ അറിയിച്ചു. ശിക്ഷിക്കപ്പെട്ടാല്‍ തങ്ങളെ എല്ലാവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കണമെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു.

തീവ്രവാദ കുറ്റത്തിനുള്ള പരമാവധി ശിക്ഷ പ്രതികള്‍ക്കു വിധിക്കണമെന്നാണ് എന്‍ഐഎ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് ആര്‍ക്കുംതന്നെ തങ്ങള്‍ ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്താപമില്ലെന്നും കോടതിയോട് അവരുടെ കുടുംബപ്രാരാബ്ധങ്ങള്‍ മാത്രം പറഞ്ഞത് ഇതിനു തെളിവാ ണെന്നും എന്‍ഐഎ കോട തിയെ അറിയിച്ചു.

ശിക്ഷാവിധിയില്‍ ഇളവു വേണമെന്ന് പ്രതികളും പ്രതിഭാഗവും കോടതിയോട് അഭ്യര്‍ഥിച്ചു. കേസില്‍ കുറ്റക്കാരായി കോടതി കണ്െടത്തിയ കളപ്പുരയ്ക്കല്‍ ജമാല്‍, കെ.എം. മുഹമ്മദ് ഷോബിന്‍, വാരിയത്തുമുറി ഷംസുദ്ദീന്‍, പുന്നക്കല്‍ ഷാനവാസ്, കെ.എ. പരീത്, യൂനുസ് അലിയാര്‍, പരുത്തിക്കാട്ടുകുടി ജാഫര്‍, കെ.കെ. അലി, കരിമ്പയില്‍ അബ്ദുല്‍ ലത്തീഫ്, അയ്യുരുകുടി ഷെജീര്‍, കെ.ഇ. കാസിം, ടി.എച്ച്. അന്‍വര്‍ സാദിഖ്, മദ്രസപ്പറമ്പില്‍ റിയാസ് എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.


ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദ്ദീന്‍, ഷാനവാസ് എന്നിവര്‍ക്കെതിരെ അന്യായമായി സംഘംചേരല്‍, മാരകായുധങ്ങളുമായി സംഘംചേരല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, മാരകായുധങ്ങളുപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, പ്രേരണ, വധശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളും സ്ഫോടകവസ്തു നിരോധന നിയമത്തിലെ മൂന്നാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.

യൂനുസ് അലിയാര്‍, ജാഫര്‍, കെ.കെ. അലി, ഷജീര്‍, കാസിം തുടങ്ങിയവര്‍ വധശ്രമത്തിനായി ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയവയും സ്ഫോടകവസ്തു നിരോധ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള കുറ്റവും ചെയ്തതായി കോടതി കണ്െടത്തി. മറ്റു പ്രതികളെ ഒളിവില്‍ താമസിപ്പിച്ചുവെന്ന കുറ്റമാണ് റിയാസ്, അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ് എന്നിവര്‍ക്കെതിരേ തെളിഞ്ഞത്.

തൊടുപുഴ ന്യൂമാന്‍ കോളജില്‍ മലയാളം അധ്യാപകനായിരുന്ന ടി.ജെ. ജോസഫ് 2010 ജൂലൈ നാലിന് രാവിലെയാണ് മൂവാറ്റുപുഴയില്‍ വച്ച് ആക്രമിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.