യൂണിവേഴ്സിറ്റികള്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമെന്നു ഹൈക്കോടതി
യൂണിവേഴ്സിറ്റികള്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമെന്നു ഹൈക്കോടതി
Wednesday, May 6, 2015 11:46 PM IST
കൊച്ചി: സര്‍വകലാശാലകളുടെ അധികാരപരിധിക്കു പുറത്തും വിദേശ രാജ്യങ്ങളിലും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദേശത്തു നടത്തുന്ന ഓഫ് കാംപസ് സെന്ററുകള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സമ്രാജ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.


യുജിസിയുടെ വിദൂര വിദ്യാഭ്യാസ അക്കാദമിക് കൌണ്‍സില്‍ നിയമങ്ങള്‍ക്കും കാലിക്കറ്റ് സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് ഓഫ് കാംപസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മഹാത്മാഗാന്ധി സര്‍വകലാശാല നടത്തിയിരുന്ന ഓഫ് കാംപസ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ 2014 നവംബറില്‍ യുജിസി നിര്‍ദേശിച്ചിരുന്നു. ഇത് കാലിക്കറ്റ് സര്‍വകലാശാലയ്ക്കും ബാധകമാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.