കര്‍ഷകരെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തും: മാര്‍ അറയ്ക്കല്‍
കര്‍ഷകരെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തും: മാര്‍ അറയ്ക്കല്‍
Wednesday, May 6, 2015 11:09 PM IST
കോട്ടയം: കര്‍ഷകരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാനുള്ള പദ്ധതികള്‍ ഇന്‍ഫാം ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. ദേശീയതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റ് (ഇന്‍ഫാം) നടത്തുന്ന അംഗത്വവിതരണ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 30വരെ അഞ്ചുലക്ഷം അംഗങ്ങളെ പുതുതായി ചേര്‍ക്കാനാണ് തീരുമാനം. അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മേരിക്കുന്ന് പിഎംഒസിയില്‍ നടന്നു.


ഉദ്ഘാടനച്ചടങ്ങില്‍ താമരശേരി ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയിലില്‍ നിന്നു ആനക്കാംപൊയിലിലെ കര്‍ഷകന്‍ ജോര്‍ജ് വാഴേപറമ്പില്‍ അംഗത്വം സ്വീകരിച്ചു. ഇന്‍ഫാം ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍, സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി. സി. സെബാസ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെലുങ്കാന, സീമാന്ധ്ര, മഹാരാഷ്ട്ര, മേഘാലയ, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഇന്‍ഫാം ലക്ഷ്യമിടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.