മരണവീട്ടില്‍ പന്തലിട്ടു മടങ്ങിയ ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ വാഹനം മറിഞ്ഞു രണ്ടു യുവാക്കള്‍ മരിച്ചു
Wednesday, May 6, 2015 11:50 PM IST
അഗളി: മരണവീട്ടില്‍ പന്തലിടാന്‍പോയി മടങ്ങിയ ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ വാഹനം മറിഞ്ഞു രണ്ടു യുവാക്കള്‍ മരിച്ചു. ചെമ്മണ്ണൂര്‍ പള്ളിക്കുന്ന് വീട്ടില്‍ മുത്തുവിന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (30), കക്കുപ്പടി പടിഞ്ഞാറേക്കര സുകുമാരന്റെ മകന്‍ സുശാന്ത് (24) എന്നിവരാണു മരിച്ചത്.

അട്ടപ്പാടി പാക്കുളം യജമാന്‍ കയറ്റത്തില്‍ ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. കക്കുപ്പടി സന്തോഷ് ഡെക്കറേഷനിലെ തൊഴിലാളികളായിരുന്നു മരിച്ച രണ്ടുപേരും. സ്ഥാപന ഉടമ സന്തോഷ് എന്ന കുഞ്ഞുമോനായിരുന്നു വാഹനമോടിച്ചിരുന്നത്.


ടെമ്പോയുടെ പിന്നില്‍നിന്ന് യാത്ര ചെയ്യുകയായിരുന്നു മരിച്ച രണ്ടുപേരും. അപകടത്തില്‍ പരിക്കേറ്റ സന്തോഷ് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്നു പോസ്റുമോര്‍ട്ടം നടത്തി നാട്ടിലെത്തിച്ചു സംസ്കരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.