എസ്. മഞ്ജുളാദേവിക്കു ചെറുകഥാ പുരസ്കാരം
എസ്. മഞ്ജുളാദേവിക്കു ചെറുകഥാ പുരസ്കാരം
Wednesday, May 6, 2015 11:56 PM IST
തിരുവനന്തപുരം: ബാലകൃഷ്ണാശ്രമ ക്ഷേത്ര ട്രസ്റും ഓഥന്റിക് ബുക്സും ചേര്‍ന്ന് അഖില കേരളാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ ദീപിക തിരുവനന്തപുരം യൂണിറ്റിലെ എസ്. മഞ്ജുളാദേവി സമ്മാനത്തിനര്‍ഹമായി. മഞ്ജുളാദേവിയുടെ'ബീഫ് നിരോധനം' എന്ന ചെറുകഥയാണു മികച്ച ചെറുകഥകളായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചു ചെറുകഥകളില്‍ ഒന്ന്.

കരുപ്പൂരു ജി.വി. നായരുടെ അതിരാത്രം മലപ്പുറത്തെ കെ.ടി. ഷാഹുല്‍ ഹമീദിന്റെ കപ്പല്‍ച്ചേതം, തിരുവനന്തപുരം സ്വദേശിനി സൂസന്‍ ജോര്‍ജിന്റെ കാണാതെ മാഞ്ഞ നിലാവ്, ഇടവ സ്വദേശി ജി. രാജീവിന്റെ ക്രൈം 2011 എന്നിവയാണ് സമ്മാനാര്‍ഹമായ മറ്റു കഥകള്‍. ബാലകൃഷ്ണാശ്രമം മഹാലക്ഷ്മി ട്രസ്റ് ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച ആധ്യാത്മിക ഗ്രന്ഥങ്ങള്‍ക്കുള്ള പ്രഫ. ജി. രാജമ്മ ബാലകൃഷ്ണന്‍ സ്മാരക പുരസ്കാരങ്ങള്‍ക്കു അഭേദാശ്രമത്തിലെ സ്വാമി ഭജനാനന്ദയുടെ ഭാഗവതാമൃതവും, പെരിനാട് സദാനന്ദന്‍ പിള്ളയുടെ ഭാരതത്തിലെ മഹാക്ഷേത്രങ്ങള്‍എന്ന ഗ്രന്ഥവും അര്‍ഹമായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.