പി.ടി. തോമസിനു റെഡ്ക്രോസ് പുരസ്കാരം
പി.ടി. തോമസിനു റെഡ്ക്രോസ് പുരസ്കാരം
Wednesday, May 6, 2015 12:00 AM IST
തിരുവനന്തപുരം: 2014- 15 വര്‍ഷത്തെ റെഡ്ക്രോസ് പുരസ്കാരത്തിന് മുന്‍ എംപി പി.ടി. തോമസ് അര്‍ഹനായി. ഏറ്റവും മികച്ച റെഡ്ക്രോസ് ജില്ലാ ബ്രാഞ്ചായി പാലക്കാടിനെയും താലൂക്കായി തിരുവല്ലയെയും തെരഞ്ഞെടുത്തു. സംസ്ഥാനത്തെ മികച്ച റെഡ്ക്രോസ് പ്രവര്‍ത്തകനായി ബാബു എസ.് പ്രസാദ് കോട്ടയം, മികച്ച ജൂണിയര്‍ റെഡ് ക്രോസ് കേഡറ്റായി ബിഥോവന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

റെഡ്ക്രോസ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എട്ടിനു തിരുവനന്തപുരത്തു നടക്കും. ഐഎംഎ ഹാളില്‍ രാവിലെ 11 നു നടക്കുന്ന സമ്മേളനം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ അറിയിച്ചു. റെഡ്ക്രോസ് ദിന പുരസ്കാരങ്ങളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്യും.


പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി രജതശ്രീ, സുനില്‍ സി. കുര്യന്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.