പി.സി. ജോര്‍ജ് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
പി.സി. ജോര്‍ജ് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
Wednesday, May 6, 2015 11:28 PM IST
കോട്ടയം: പി.സി. ജോര്‍ജ് എംഎല്‍എ ദേവലോകം അരമനയിലെത്തി മലങ്കര ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി.

ഭരണഘടനയോടും ജുഡീഷറിയോടും കൂറുപുലര്‍ത്തുന്ന സഭയോട് ഭരണാധികാരികള്‍ കുറെക്കൂടി നീതിപുലര്‍ത്തണമെന്നു പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. അഴിമതി വിരുദ്ധ നടപടികളെ കാതോലിക്കാ ബാവ പ്രശംസിച്ചതായി പി.സി. ജോര്‍ജ് പറഞ്ഞു. സഭയ്ക്ക് അര്‍ഹമായ പരിഗണന നല്കുന്നില്ല. മന്ത്രിമാരെ ക്ഷണിക്കുന്ന ചടങ്ങുകള്‍ കുറയ്ക്കും.

മുഖ്യമന്ത്രി അടക്കം ആറു മന്ത്രിമാരെ ബഹിഷ്കരിക്കാന്‍ എടുത്ത തീരുമാനം പരസ്യപ്പെടുത്താത്തത് ഓര്‍ത്തഡോക്സ് സഭയുടെ മാന്യതയാണെന്നും കഴിഞ്ഞ സുന്നഹദോസില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വഴി പൊതുവികാരം ഉയര്‍ന്നിരുന്നതായും സഭ പിആര്‍ഒ പ്രഫ. പി.സി. ഏലിയാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.