അന്നനാളത്തില്‍ കുടുങ്ങിയ വെപ്പുപല്ലുസെറ്റ് എന്‍ഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു
Wednesday, May 6, 2015 11:29 PM IST
ചങ്ങനാശേരി: 45 വയസുള്ള വീട്ടമ്മയുടെ അന്നനാളത്തില്‍ കുടുങ്ങിയ വെപ്പുപല്ലുസെറ്റ് എന്‍ഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഇഎന്‍ടി വിഭാഗത്തിലെ ഡോ. വിനോദ് ജോസ് കാക്കനാട്ട്, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. മഹേഷ് എഡുള്ള എന്നിവരുടെ നേതൃത്വത്തില്‍ രണ്ടിനു രാത്രി ഏഴിനാണ് എന്‍ഡോസ്കോപ്പി സര്‍ജറിക്കു രോഗിയെ വിധേയയാക്കിയത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചഭക്ഷണം കഴിച്ചശേഷം വെള്ളം കുടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെപ്പുപല്ലും സെറ്റും വിഴുങ്ങുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട രോഗിയെ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.